Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thoma Voluntary

America

മാ​ർ​ത്തോ​മ്മാ വോള​ന്റ​റി ഇ​വാ​ഞ്ച​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

ഡാ​ളസ്: നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റർ എ ​മാ​ർ​ത്തോ​മ വോ​ള​ണ്ട​റി ഇ​വാ​ഞ്ച​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ (MTVEA) ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന എംടിവിഇ​എ ക​ൺ​വ​ൻ​ഷ​ൻ 2026 സെ​പ്റ്റം​ബ​ർ 20 ഞാ​യ​റാ​ഴ്ച രാ​ത്രി 7നു ​ആ​രം​ഭി​ച്ചു.

ഓ​രോ മാ​ർ​ത്തോ​മ്മാ​ക്കാ​ര​നും ഒ​രു സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക​നാ​ണ് എ​ന്ന അ​ന്ത​രി​ച്ച അ​ബ്ര​ഹാം മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​മു​ഖ വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സൂം ​പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. റ​വ. കെ. ​എം. മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥന​യോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച് ഹൂ​സ്റ്റ​ൺ പാ​രീ​ഷ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​നം ഏ​വ​രു​ടെ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. റോ​ബി സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് ഒ​ക്‌​ല​ഹോ​മ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. കെ. ​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ മി​സ്റ്റ​ർ സാം ​അ​ല​ക്സ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, മേ​രി ഏ​ബ്ര​ഹാം ബൈ​ബി​ൾ വാ​യ​ന​യും നി​ർ​വ​ഹി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ സേ​ഹ​ത്ഗ​ഞ്ച് ക്രി​സ്തു പ്രേ​മ​കു​ളം എം.​ടി. മി​ഷ​ൻ മി​ഷ​ണ​റി​യാ​യ റ​വ. മാ​ജു മാ​ത്യു ക​ൺ​വ​ൻ​ഷ​നി​ൽ പ്രാ​രം​ഭ ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തി​ൽ മി​സ്റ്റ​ർ മാ​ത്യു ലൂ​ക്കോ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും, റ​വ. ഏ​ബ്ര​ഹാം വി. ​സാം​സ​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി ക​ൺ​വെ​ൻ​ഷ​ൻ പ​ര്യ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​വ. അ​ബ്ര​ഹാം വി. ​സാം​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ശ്രീ. ​റോ​ബി​ൻ ചെ​ല​ഗി​രി, ട്ര​ഷ​റ​ർ ശ്രീ. ​മാ​ത്യു ലൂ​ക്കോ​സ് ,ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ​ർ ക​മ്മി​റ്റി​യാ​ണ് ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വ​വും ഏ​കോ​പ​ന​വും ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​യ സ​ന്ന​ദ്ധ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​യി​രു​ന്നു ഈ ​ക​ൺ​വ​ൻ​ഷ​ൻ , പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും ഇ​തൊ​രു വ​ലി​യ ആ​ത്മീ​യ അ​നു​ഭ​വ​മാ​യി മാ​റി.​

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ​രി​പാ​ടി​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ

​സെ​പ്റ്റം​ബ​ർ 21, 2026 (തി​ങ്ക​ളാ​ഴ്ച)​വേ​ദി: സെ​ന്റ് പോ​ൾ​സ് എം.​ടി.​സി., മെ​സ്ക്വി​റ്റ്.​സ​മ​യം: വൈ​കി​ട്ട് 7:00 മ​ണി മു​ത​ൽ 8:30 മ​ണി വ​രെ​പ്ര​ഭാ​ഷ​ണം: റ​വ. ജ​സ്റ്റി​ൻ പ​പ്പ​ച്ച​ൻ ജേ​ക്ക​ബ്

സെ​പ്റ്റം​ബ​ർ 22, 2026 (ചൊ​വ്വാ​ഴ്ച) ​വേ​ദി: ഒ​ക്ല​ഹോ​മ എം.​ടി.​സി. (സൂം ​ഐ​ഡി: 828 1381 4203, പാ​സ്‌​വേ​ഡ്: 180852)സ​മ​യം: വൈ​കി​ട്ട് 7:00 മ​ണി മു​ത​ൽ 8:30 മ​ണി വ​രെ​പ്ര​ഭാ​ഷ​ണം: റ​വ. പി. ​സി. ജെ​യിം​സ് (എം.​ടി.​വി.​ഇ.​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

സെ​പ്റ്റം​ബ​ർ 23, 2026 (ബു​ധ​നാ​ഴ്ച)​വേ​ദി: ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് എം.​ടി.​സി.​സ​മ​യം: വൈ​കി​ട്ട് 7:00 മ​ണി മു​ത​ൽ 8:30 മ​ണി വ​രെ​പ്ര​ഭാ​ഷ​ണം: റ​വ. ജ​സ്റ്റി​ൻ പ​പ്പ​ച്ച​ൻ ജേ​ക്ക​ബ്

സെ​പ്റ്റം​ബ​ർ 24, 2026 (വ്യാ​ഴാ​ഴ്ച)​വേ​ദി: ക​രോ​ൾ​ട്ട​ൺ എം.​ടി.​സി.​സ​മ​യം: വൈ​കി​ട്ട് 7:00 മ​ണി മു​ത​ൽ 8:30 മ​ണി വ​രെ​പ്ര​ഭാ​ഷ​ണം: റ​വ. റെ​ജി​ൻ രാ​ജു

​സെ​പ്റ്റം​ബ​ർ 25, 2026 (വെ​ള്ളി​യാ​ഴ്ച​വേ​ദി: സീ​ഹോ​ൺ എം.​ടി.​സി., പ്ലാ​നോ ​സ​മ​യം: വൈ​കി​ട്ട് 7:00 മ​ണി മു​ത​ൽ 8:30 മ​ണി വ​രെ​പ്ര​ഭാ​ഷ​ണം: റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ

Latest News

Corehub Up